ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഡിഫെൻസീവ് മിഡ്ഫീൽഡറായി കളിക്കാൻ പോകുന്ന ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് "ജോസ് വിസെൻറ് ഗോമെസ് അമ്പിയറസ്".
(ജനനം: ഓഗസ്റ്റ് 31, 1988).
"വിസെൻറ് ഗോമെസ്" എന്ന പേര് മലയാളികൾ അത്രവേഗം ഒന്നും മറക്കാൻ വഴിയില്ല,മലയാളികളുടെ പ്രിയപ്പെട്ട നടനായ "മോഹൻലാൽ" "രാജാവിൻറെ മകൻ" എന്ന സിനിമയിൽ അനശ്വരനാക്കിയ കഥാപാത്രത്തിൻറെ പേരാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹവും മലയാളികൾക്ക് പ്രിയപ്പെട്ടവൻ ആകട്ടെ എന്ന് നമുക്ക് കരുതാം.
32 വയസുകാരനായ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി മൂന്നു വർഷത്തെ കരാർ ആണ് ഒപ്പിട്ടിരിക്കുന്നത് എന്നാണ് നമുക്ക് അറിയാൻ സാധിച്ചത്.ക്ലബ്ബിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഹെഡ് കോച്ച് "കിബു വികുന", സ്പോർട്ടിംഗ് ഡയറക്ടർ "കരോലിസ് സ്കിങ്കിസ്" എന്നിവരുടെ നേതൃത്വത്തിലാണ് ടീമിലെത്തിച്ചത്.
യുഡി ലാസ് പൽമാസിനായി ഒപ്പുവെച്ചു, തുടക്കത്തിൽ അവരുടെ സി ടീമിന്റെ
2010 സെപ്റ്റംബർ 1 ന് അദ്ദേഹം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. ലാലിഗ യിലും ലാലിഗ സെക്കൻഡ് ഡിവിഷൻ കളിച്ച് പരിചയ സമ്പത്തുമായാണ് ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്.
ഇദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ ഡിഫൻസ്സിവിൽ ഇദ്ദേഹം ഒരു രാജാവ് തന്നെയാണ്.കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട ചിത്രം പോലെ തന്നെയാണ് ഇദ്ദേഹത്തിൻറെ പെർഫോമൻസ്.കേരളബ്ലാസ്റ്റേഴ്സ് നിരയിലെ തുറുപ്പുചീട്ട് എന്ന് പറഞ്ഞാലും തെറ്റില്ല. ഗോൾ അടിക്ക് എന്നതിലുപരി ഡിഫൈൻഡിങ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്ലെയറാണ്.
അദ്ദേഹത്തിന് ടീമിലെത്തിച്ചത് "കരോലിസ് സ്കിങ്കിസ്" എന്നാ സ്പോർട്ടിംഗ് ഡയറക്ടറുടെ മിടുക്ക് തന്നെയാണ് എന്ന് ഓരോ ആരാധകനും തിരിച്ചറിയണം. കേരളബ്ലാസ്റ്റേഴ്സ് തലപ്പത്ത് ഇദ്ദേഹം എത്തിയതോടെ മറ്റൊരു ലെവലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്. എത്ര ഫോറി൯ താരങ്ങൾ വരാൻ ഉണ്ടെങ്കിലും അവർ എത്ര വലിയവരാണ് എന്നറിയാനും ഈ ഒരു താരം തന്നെ മതിയാകും.ഇത്രയും വലിയ ഹൈ പ്രൊഫൈൽ ഉള്ള ഒരു താരത്തെ ടീമിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എന്ന് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യമാണിത്.
ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിൻറെ ഭാവി അദ്ദേഹത്തിൻറെ കയ്യിൽ സുരക്ഷിതമാണ്.
Common Babby Ohh Yeahh 😈😈
ReplyDelete