"ടിബറ്റ് ചൈനയുടെ ഭാഗമാണോ" പലർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണ് ഇത്.ലോകരാജ്യങ്ങൾ പോലും ഇന്ന് ഭാഗമാണെന്ന് അംഗീകരിക്കുന്നു എന്നാൽ അധികം ആർക്കും അറിയാത്ത പല കഥകളും ഇതിനു പിന്നിലുണ്ട്.
ചൈനീസ് കടന്നുകയറ്റം
1949 വരെ ടിബറ്റ് സ്വയംഭരണാധികാരമുള്ള ഒരു പ്രദേശമായിരുന്നു.ടിബറ്റൻ ആത്മീയ ഗുരു മാത്രമല്ല ഭരണത്തിൻറെ തലവൻ കൂടിയാണ് 1949ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന മാവോ പ്രഖ്യാപിക്കുകയും. വിശാല ചൈന എന്ന സ്വപ്നം ഉണ്ടാകുകയും ചെയ്തു.ഇക്കാരണത്താൽ ചൈന ടിബറ്റ് പ്രദേശങ്ങളിലേക്ക് കടന്നുകയറി. ഇതിനെതിരെ ടിബറ്റൻ ജനത വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. എന്നാൽ ചൈന ഇതിനെല്ലാം സൈനികശക്തി ഉപയോഗിച്ചു നേരിട്ടു. ആയിരത്തിൽ കൂടുതൽ ആളുകളെ ഈ പ്രക്ഷോഭത്തിൽ കാണാതാവുകയോ മരണപ്പെടുകയും ചെയ്തു. ഇതിനുശേഷം ചൈന-ടിബറ്റ് സന്ധി സംഭാഷണത്തിന് ചൈനയിലേക്ക് ക്ഷണിച്ചു. എന്നാൽ അവിടെ സംഭവിച്ചത് തീർത്തും വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. ചൈനയുടെ 17 നിർദ്ദേശങ്ങളടങ്ങിയ ഉടമ്പടി ടിബറ്റൻ നയതന്ത്ര പ്രതിനിധികളെ കൊണ്ട് ബലപ്രയോഗത്തിലൂടെ നിർബന്ധിപ്പിച്ച് അംഗീകരിച്ചു.എന്നാൽ ചൈന ഏകപക്ഷീയമായി ആണ് ഈ ഉടമ്പടി നിർമ്മിച്ചത്. ഉടമ്പടി അനുസരിച്ച് ചൈനയുടെ കീഴിലുള്ള സ്വയംഭരണാവകാശമുള്ള പ്രദേശമായി ടിബറ്റ് അംഗീകരിക്കും എന്നായിരുന്നു.എന്നാൽ ചൈന ടിബറ്റ് ജനതയുടെ ഒരു ആവശ്യങ്ങൾ അംഗീകരിക്കാതെ അവരുടെ സ്വയംഭരണ അവകാശത്തെയും മത സ്വാതന്ത്ര്യത്തിലേക്കും കടന്നു കയറിക്കൊണ്ടിരുന്നു. 1954ൽ ദലൈലാമ മാവോയെ സന്ദർശിച്ചെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നിരന്തരം ഉണ്ടായ പ്രക്ഷോഭങ്ങൾക്ക് ശേഷം മാവോ ദലൈലാമയുമായി സന്ധി സംഭാഷണത്തിൽ ഏർപ്പെടാൻ ക്ഷണിച്ചു.
എന്നാൽ ഇത് മറ്റൊരു കെണിയാണ് എന്ന് ദലൈലാമ മനസ്സിലാക്കി.
ദലൈലാമയുടെ പലായനം
1959 മാർച്ച് 17ന് 6 ക്യാബിനറ്റ് മന്ത്രിമാരുമായി ഇന്ത്യയിലേക്ക് പലായനം ചെയ്തു. ചൈനയെ ഇത് തീർത്തും പ്രകോപിതനാക്കി. തുടർന്ന് എണ്ണായിരത്തിലധികം ടിബറ്റ് ജനങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇന്ത്യ ഇവരെ സ്വീകരിച്ച് കർണാടക,ഒറീസ പോലുള്ള സംസ്ഥാനങ്ങളിൽ അഭയം നൽകുകയും. ഹിമാചൽപ്രദേശിലെ ധർമ്മശാല ദലൈലാമ യ്ക്ക് താമസത്തിനായി നൽകുകയും ചെയ്തു. ഈ സമയം ദലൈലാമ ലോക രാജ്യങ്ങളുടെ സഹായത്തിനായി ശ്രമിക്കുകയായിരുന്നു. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് അമേരിക്കയും ബ്രിട്ടനും അംഗീകരിച്ചിരുന്നെങ്കിലും ദലൈലാമയുടെ അഭ്യർത്ഥനപ്രകാരം അവർ ഇതിനെതിരെ പ്രതികരിച്ചു.
സമാധാന പ്രവർത്തനങ്ങൾ
സമാധാനം പുനഃസ്ഥാപിക്കാനുള്ള ദലൈലാമയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1989ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയത്.
നിലവിലെ അവസ്ഥ
ഒരു സമയത്ത് സ്വയംഭരണാവകാശം ഉണ്ടായിരുന്ന ടിബറ്റ് ഇന്ന് പൂർണ്ണമായും ചൈനയുടെ ആധിപത്യത്തിൽ ആണ്. ചൈന ടിബറ്റ൯ ജനതയുടെ മത സ്വാതന്ത്ര്യത്തിലേക്കും സംസ്കാരത്തിലേക്കും അവരുടെ സ്വയംഭരണ അവകാശത്തിലേക്കു ഇന്ന് പൂർണമായും കടന്നുകയറി കഴിഞ്ഞിരിക്കുന്നു. ടിബറ്റൻ ജനത ഇന്ന് പൂർണമായും നിസ്സഹായനാണ്.
Comments
Post a Comment