Kerala blasters FC

കേരള ബ്ലാസ്റ്റേഴ്സ് ഒരു ടീം അല്ല ഒരു വികാരമാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്.കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുട്ബോൾ ടീമാണ് സ്ഥാപിതമായത് 2014 മെയ് 24 തീയതിയിലാണ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം  ആണ് കേരള ബ്ലാസ്റ്റേഴ്സിനെ ഹോം ഗ്രൗണ്ട് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതേ സ്റ്റേഡിയം 2017 ഫിഫ അണ്ടർ 17 ലോകകപ്പിന് വേദിയായിരുന്നു.

ചരിത്രം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഉദ്ഘാടന സീസണിൽ തിരഞ്ഞെടുത്ത എട്ട് നഗരങ്ങളുടെ ഉടമസ്ഥാവകാശത്തിനായി ലേലം സ്വീകരിക്കുമെന്ന് 2014 ന്റെ തുടക്കത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. കൊച്ചി ഫ്രാഞ്ചൈസി അവകാശം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം  ഇതിഹാസവുമായ സച്ചിൻ തെണ്ടുൽക്കറും  സംരംഭകനുമായ പ്രസാദ് വി  2014 ഏപ്രിൽ 13 ന് പ്രഖ്യാപിച്ചത്. 2014 മെയ് 27 ക്ലബ്ബിൻറെ പേര് കേരള ബ്ലാസ്റ്റേഴ്സ് എന്ന് പ്രഖ്യാപിച്ചത്. ടി പേര് സഹ ഉടമ കൂടിയായ  സച്ചിൻ ടെണ്ടുൽക്കറുടെ പേര് അടിസ്ഥാനമാക്കി ഉള്ളതാണ്.

ആദ്യ സീസൺ 

2014 ഒക്ടോബർ 13ന് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഉദ്ഘാടന മത്സരം കളിക്കുക ഉണ്ടായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 1-0 പരാജയപ്പെട്ടുവെങ്കിലും ലും അതേ സീസണിൽ തന്നെ എന്നെ ഫൈനൽ വരെ എത്താൻ  സാധിച്ചു. ഫൈനലിൽ ATK 1-0 പരാജയം ഏറ്റുവാങ്ങി.

കിരീടം

ഒരിക്കൽ പോലും കപ്പ് നേടാൻ സാധിക്കാതെ പോയത് ദുർ ഭാഗ്യംകൊണ്ട് മാത്രമാണ്. എങ്കിലും അവരെ കൈവിടാത്ത അവരുടെ ആരാധകരാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഓരോ സൈനിങ് വരുമ്പോഴും ഉറക്കമിളച്ച് കാത്തിരിക്കുന്ന എത്രയോ ആരാധകർ.ക്ലബ്ബിൻറെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ഈ ആരാധകർ ഒട്ടും പിന്നിലല്ല. ചെറുപ്പക്കാരായ കളിക്കാരെ വളർത്തിയെടുക്കുന്നതിലും അവരെ നാഷണൽ ടീമിൻറെ ഭാഗമാകുന്നതിലും നിർണായക പങ്കുവഹിക്കാൻ കേരളബ്ലാസ്റ്റേഴ്സ് പോലുള്ള വലിയൊരു ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.


മഞ്ഞപ്പട(Yellow Army) 

ഇന്ത്യൻ സൂപ്പർ ലീഗിലെ യും കേരള ബ്ലാസ്റ്റേഴ്സ് എൻറെ ഏറ്റവും സജീവമായ രാധ ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.കേരള ബ്ലാസ്റ്റേഴ്സ് എല്ലാ ആരാധകരെയും ഒരുകുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി 2014 പ്രവർത്തനമാരംഭിച്ചു.2017_2020 എന്നീ വർഷങ്ങളിൽ ഫാൻ ക്ലബ് ഓഫ് ദ ഇയർ അവാർഡും മഞ്ഞപ്പട സ്വന്തമാക്കി.
ഒരു മത്സരത്തിന് ശരാശരി 55,000 ആളുകൾ എത്താറുണ്ട് ഇതിൻറെ പേരിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ കളി കാണാൻ എത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ് എന്ന ബഹുമതിയും കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം. കേരളത്തിലെ ആളുകൾ ഫുട്ബോളിനെ അത്ര മാത്രം സ്നേഹിക്കുന്നു മത്സരഫലം എന്തായാലും കളി കാണാൻ സ്റ്റേഡിയത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് വരാറില്ല.

ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ സുനിൽ ഛേത്രിക്ക് ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നു,
ചോദ്യം ഇങ്ങനെയായിരുന്നു

 Which other team has the loudest stadium?
 അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു 
Not other team There is only one team the loudest stadium Kerala blasters FC







Comments

Post a Comment