Elizabeth ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇന്ന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയാണ്

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഭരിച്ച കുടുംബമാണ് ബ്രിട്ടീഷ് രാജകുടുംബം.ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇന്ന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയാണ് 
എലിസബത്ത് രാജ്ഞി II.

ബാല്യകാലം

1926 ഏപ്രിൽ 21ന്  ജോർജ്ജ് ആറാമൻൻറെയും എലിസബത്ത് ബോവസ്-ലിയോൺൻറെയും പ്രിയ പുത്രിയായി ജനിച്ചു.വിദ്യാഭ്യാസകാലം വിൻസർ  കൊട്ടാരത്തിലായിരുന്നു.1947 നവംബർ 20ന് ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്ത് നാല് കുട്ടികൾക്ക് ജന്മം നൽകി.

ഇന്നും ഭരിക്കുന്ന രാജ്യങ്ങൾ

സാധാരണ ആളുകൾ അറിയാത്ത ഒരു കാര്യമുണ്ട് രാജ്ഞിയും 16 രാജ്യങ്ങളുടെ തലവിയാണ്.ബ്രിട്ടൻ, കാനഡ, സോളമൻ ദ്വീപുകൾ, തുവാലു, ബെലീസ്, ബഹമാസ്, ആന്റിഗ്വ & ബാർബുഡ, സെന്റ് ലൂസിയ, ബാർബഡോസ്, ജമൈക്ക, സെന്റ് കിറ്റ്സ് & നെവിസ്, ഗ്രെനഡ, സെന്റ് വിൻസെന്റ് & ഗ്രനേഡൈൻസ്, പപ്പുവ ന്യൂ ഗ്വിനിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയാണ് ആ രാജ്യങ്ങൾ. 
ഈ 16 രാജ്യങ്ങളുടെയും ഭരണാധികാരികളുടെ അതേ സ്ഥാനമാണ് രാജിക്ക് ഉള്ളത്, എന്നാൽ ഈ രാജ്യങ്ങളിലെല്ലാം ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ഭരണനേതൃത്വം തന്നെയുണ്ട് ഒരേസമയം ഈ 16 രാജ്യങ്ങളിലും  രാജ്ഞിക്ക് ഒരുപാട് അധികാരങ്ങളും എന്നാൽ ഒരുപാട് പരിമിതികളുണ്ട്. രാജ്ഞിക്ക് ഈ രാജ്യങ്ങളിലെ പാർലമെൻറ് വിളിച്ചു ചേർക്കുവാനും പല ബില്ലുകൾക്ക് അനുമതി നൽകുവാനും അടക്കമുള്ള പല സുപ്രധാന അധികാരങ്ങളും ഉണ്ട്.

മറ്റു രാജ്യങ്ങളുമായുള്ള ബന്ധം
 
  രാജഭരണം നിലനിൽക്കുന്ന ലോകത്തെ മറ്റ് രാജ്യങ്ങളിലും ഒരിക്കൽ ബ്രിട്ടീഷ് കോളനിയോ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്ന കോമൺവെൽത്ത് രാജ്യങ്ങളിൽ റാണിക്ക് നിർണായക സ്ഥാനങ്ങളുണ്ട്. 
  
 ബക്കിംഗ്ഹാം കൊട്ടാരം
 
ഈ 16 കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് രാജ്ഞിയുടെ വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിൽ ആണ് ഒരുപാട് നിഗൂഢതകൾ നിറഞ്ഞതും ഒരുപാട് സുരക്ഷാ മുൻകരുതലുകളും അതുപോലെ തന്നെ ഒരുപാട് ആഡംബരത്തിന് പേരുകേട്ട കൊട്ടാരമാണ് ബക്കിംഗ്ഹാം കൊട്ടാരം.

കൊട്ടാര രഹസ്യങ്ങൾ

ബ്രിട്ടീഷ് രാജ്ഞി തൻറെ കയ്യിൽ ഉള്ള ബാഗ്കളിലൂടെ പല രഹസ്യ സന്ദേശങ്ങൾ കൈമാറുന്ന ഉണ്ട് എന്ന തരത്തിൽ പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്. റാണി ഉപയോഗിക്കുന്ന ബാഗ് ഭക്ഷണം കഴിക്കുമ്പോൾ മേശപ്പുറത്ത് വെക്കുകയാണെങ്കിൽ ഈ സംഭാഷണം അഞ്ചുമിനിറ്റിനുള്ളിൽ അവസാനിപ്പിക്കണമെന്നും,എന്നാൽ റാണിയെ ബാഗ് നിലത്ത് വെക്കുകയാണെങ്കിൽ ഈ സംഭാഷണത്തിൽ റാണിക്ക് താല്പര്യമില്ല എന്നും അർത്ഥമാകുന്നു. രാജ്ഞി ഭക്ഷണം കഴിക്കുമ്പോൾ  വലതുവശത്തുള്ള ആളിനോട് ആയിരിക്കും ആദ്യം സംസാരിക്കുക,കാരണം ആ വ്യക്തി വളരെ പ്രധാനപ്പെട്ട വ്യക്തി ആയിരിക്കും.റാണി ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ മാത്രമേ മറ്റു രാജകുടുംബാംഗങ്ങൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുകയുള്ളൂവെന്നും രാജ്ഞി ഭക്ഷണം കഴിച്ചു കഴിയുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തണമെന്നും അനൗദ്യോഗികമായി പല റിപ്പോർട്ടുകളും എത്തുന്നുണ്ട്.

ഒരേ സമയം ഒരുപാട് നിഗൂഢതകൾ നിറഞ്ഞതും അതിലുപരി ആഡംബരം നിറഞ്ഞതുമാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയുടെയും ജീവിതം.

Comments

Post a Comment