Bitcoin

Bitcoin ഒരു  virtual currency ആണ്
നമുക്ക് കാണാൻ സാധിക്കാത്ത തൊടാൻ സാധിക്കാത്തതുമായ കറൻസി.

ചരിത്രം
2007-2008 ഉണ്ടായ സാമ്പത്തിക മാന്ദ്യം ആണ് ബിറ്റ്കോയിന്റെ ജനനത്തിലേക്ക്  വഴിതെളിച്ചത്. എല്ലാ രാജ്യത്തിനും അവരവരുടേതായ കറൻസികൾ ആണുള്ളത്, രാജ്യത്ത് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും ആ രാജ്യത്തിന്റെ കറൻസികളെയും ബാധിക്കും. ഈ സമയത്താണ് എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന കറൻസി  എന്ന ആശയം ഉടലെടുക്കുന്നത്. ഒരു രാജ്യത്തിന്റെയും അധികാരപരിധിയിൽ പെടാത്ത ഒരു തരം കറൻസി. ഇതു മാത്രമായിരുന്നില്ല ഇന്ന് നമ്മൾ പണം ഇടപാട് നടത്താൻ ഉപയോഗിക്കുന്ന സമയത്തെ seconds ആയി കുറയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിന് ഉണ്ടായിരുന്നു. 

SATOSHI NAKAMOTO ആണ്
Bitcoin ന് പിന്നിൽ,ഇദ്ദേഹം ഒരു വ്യക്തിയാണോ സംഘടനയാണോ എന്ന്   ഇന്നും ലോകത്തിന് അറിയില്ല.ബിറ്റ്കോയിന് പിന്നിൽ പ്രവർത്തിച്ച SATOSHI NAKAMOTO എന്ന വ്യക്തിയെ അല്ലെങ്കിൽ എന്ന സംഘടനയെ പിന്നീട് ഒരിക്കൽ പോലും മറ്റാരും കണ്ടിട്ടില്ല. 2008നു ശേഷം  ബിറ്റ്കോയിന് പിന്നിൽ പ്രവർത്തിച്ചത് ബിറ്റ്കോയിൻ നിർമ്മാണ പ്രവർത്തനത്തിൽ പങ്കെടുത്ത അത് കുറച്ചു programmers മാത്രമാണ്.

എന്താണ് ബിറ്റ് കോയിൻ

ക്രിപ്റ്റോ കറൻസി എന്ന പേരിൽ തന്നെ ഉണ്ട് Bitcoin എന്താണ് എന്നുള്ളത്. ഒരു പ്രത്യേക വ്യക്തിക്ക് മാത്രം വായിക്കാൻ സാധിക്കുന്ന തരത്തിലുള്ള എഴുത്തിനെ ആണ് ക്രിപ്റ്റോഗ്രഫി എന്ന് പറയുന്നത്. ഒരു  algorithm solve ചെയ്യുന്നതിലൂടെയാണ് ബിറ്റ്കോയിൻ ലഭിക്കുന്നത്. ഇതിന് കമ്പ്യൂട്ടറിൽ ഉള്ള അറിവ് വളരെയധികം ആവശ്യമാണ് 2008 ൽ SATOSHI NAKAMOTO 21 മില്യൺ ബിറ്റ് കോയിൻ ആണ് നിർമ്മിച്ചത്. ഇന്നും ലോകത്ത് 21 മില്യൺ ബിറ്റ്കോയിൻ മാത്രമാണുള്ളത് അതൊരിക്കലും ഇനിയും കൂടാൻ പോകുന്നില്ല  കുറയാനും പോകുന്നില്ല. ഞാൻ നേരത്തെ പറഞ്ഞ കമ്പ്യൂട്ടർ അറിവുള്ളവർക്ക് ആ ബിറ്റ് കോയിൻ ഓപ്പൺസോഴ്സ് നിന്നും എടുക്കാവുന്നതുമാണ്. 

Mining
ബിറ്റ്കോയിൻ ട്രാൻസ്ഫർ ചെയ്യുന്നതിനുവേണ്ടി കണ്ടെത്തിയ technology ആണ് block chain

നമ്മൾ ഇന്ന് WhatsApp ൽ അയക്കുന്ന ഓരോ മെസ്സേജുകളും encrypted രൂപത്തിലാണ് നമ്മൾ അയക്കാൻ ഉദ്ദേശിക്കുന്ന ആളിലേക്ക് എത്തുന്നത്. ഏകദേശം ഇതേ മാർഗവുമാണ് ബിറ്റ്കോയിൻ അയയ്ക്കുന്ന രീതിയിലും ഉള്ളത്.
ഇവിടെ WhatsApp എന്ന ആപ്ലിക്കേഷൻ ആണ് ഇക്കാര്യം ചെയ്യുന്നത് എങ്കിൽ
Bitcoin അയക്കുമ്പോൾ ഈ കാര്യം ചെയ്യുന്നത് Mining ചെയ്യുന്ന ആളുകളാണ്.
ഇന്ന് ലോകത്ത് ഉപയോഗിക്കുന്നതിൽ ഇതിൽ ഏറ്റവും സുരക്ഷിതമായ മാർഗമാണ് block chain ടെക്നോളജി.
ഞാൻ നേരത്തെ പറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ Mining ചെയ്യുന്നവർക്ക് ചെറിയൊരു തുുക കമ്മീഷനായി ലഭിക്കും.

Bitcoin മൂല്യം
2008 ൽ SATOSHI NAKAMOTO 21 മില്യൺ ബിറ്റ് കോയിൻ ആണ് നിർമ്മിച്ചത് എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു ഇത്രയും ബിറ്റ്കോയിൻ തന്നെയാണ് ഇന്നും ലോകത്ത് ഉള്ളത് അതുതന്നെയാണ് ഇതിൻറെ മൂല്യത്തിന് കാരണം.
18 മില്യൺ ബിറ്റ് കോയിനുകൾ മാത്രമാണ് Mining എന്ന പ്രവർത്തനത്തിലൂടെ കണ്ടെത്തിയിട്ടുള്ളത് ഇനിയും വെറും 3 മില്യൺ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴത്തെ നമ്മുട ടെക്നോളജി വെച്ച് ഇത് കണ്ടെത്തണമെങ്കിൽ 2145 വർഷം എന്നാണ് കരുതപ്പെടുന്നത്.

 Bitcoin rate എന്ന് ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്യുക അപ്പോൾ മനസ്സിലാകും Bitcoin മൂല്യം എത്രത്തോളം ആയി എന്ന്.

1 Bitcoin equals
7,74,398.22 Indian Rupee

Comments